സുരക്ഷിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം-നമ്മളറിയേണ്ടവ

Read Time:0 Second

ഉയരങ്ങൾ കീഴടക്കാം ……..ചുവടുകള്‍ പിഴയ്ക്കാതെ

• അപരിചിതരുടെ ഫോണ്‍ കാളുകള്‍ക്ക് ‍ മറുപടി നൽകാതിരിക്കുക.
• അനുചിതമായ വിളികള്‍, പരസ്യങ്ങള്‍ തുടങ്ങിയവ വന്ന ഫോണ്‍നമ്പരുകള്‍ ബ്ലോക്ക് ചെയ്യുക.
• ഫോണുകള്‍ അപരിചിതര്‍ക്ക് കൈമാറരുത്. അപരിചിതരുടെ ഫോണുകള്‍ സ്വീകരിക്കുകയും ചെയ്യരുത്.
• ഫോണുകള്‍ കളിപ്പാട്ടമല്ല എന്ന് കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക.
• ഫോണ്‍ സംസാരത്തിന്റെ സമയം പരമാവധി കുറയ്ക്കുക.
• കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകള്‍ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് തിരിച്ചു വാങ്ങുക.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • സ്വകാര്യ വിവരങ്ങൾ (ബാങ്ക് വിവരങ്ങൾ, വ്യക്തി വിവരങ്ങൾ, സ്വകാര്യ ഫോട്ടോകൾ തുടങ്ങിയവ ) സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാ തിരിക്കുക. ഫോട്ടോകൾ ഉൾപ്പെടെ സമൂഹമാധ്യമ ങ്ങളിലേക്ക് നാം നൽകുന്നവ ഒന്നും രഹസ്യമല്ല എന്നറിയുക. അബദ്ധം മനസിലാക്കി നാം ഡിലീറ്റ് ചെയ്യുമ്പോഴേക്കും അവ പലരിലേക്കും എത്തിയിരിക്കും.
  • തെറ്റായതോ , മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതോ, രാജ്യ താല്പര്യത്തിന് വിരുദ്ധമായതോ, മതസ്പര്‍ധ ഉണ്ടാക്കുന്നതോ, പര സ്പരവിദ്വേഷം ഉണ്ടാക്കാൻ സാധ്യതയുള്ളതോ ആയ സന്ദേശങ്ങള്‍ തയ്യാറാക്കുകയോ, സൂക്ഷിക്കുകയോ, മറ്റൊരാള്‍ക്ക് അയക്കുകയോ ഫേര്‍വേഡ് ചെയ്യുകയോ അരുത്.
  • സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ളവ ഒന്നും പ്രചരിപ്പിക്കാതിരിക്കുക.
  • സോഷ്യൽ നെറ്റ്‍വര്‍ക്കുകളിൽ പരിചിതമല്ലാത്ത നമ്പരിൽനിന്നുള്ള ‘ഫ്രണ്ട് റിക്വസ്റ്റ്’ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം.
  • ലോട്ടറി അടിച്ചിരിക്കുന്നു, ലോണ്‍ പാസായിരിക്കുന്നു, സമ്മാനങ്ങള്‍ നേടിയിരിക്കുന്നു, ഡിസ്കൗണ്ട്, ക്യാഷ്ബാക്ക് തുടങ്ങിയ സന്ദേശ ങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. ഇവ പലതും തട്ടിപ്പാവാം.
  • മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതോ, അവരുടെ വികാരങ്ങളെ നോവിക്കുന്നതോ ആയ കമന്റുകള്‍ ചിത്രങ്ങള്‍ കുറിപ്പുകള്‍ എന്നിവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. മതഗ്രന്ഥങ്ങള്‍, മത പ്രമാണങ്ങള്‍ എന്നിവയെ പരാമര്‍ശിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന പോസ്റ്റുകള്‍ (Blasphemy) നിര്‍മിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്.
  • നഗ്നത, പെരുമാറ്റ വൈകൃതങ്ങള്‍, മനുഷ്യരോടും സഹജീവികളോടു മുള്ള ക്രൂരത എന്നിവയടങ്ങിയ ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കരുത്.
  • അശ്ലീല സ്വാഭാവമുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ അയക്കുന്നതും കൈ മാറ്റം ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്നത് 7വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമാണ് (IT Act 67A)
  • നമ്മുടെ യാത്രയുടെ വിശദാംശങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നത് കള്ളൻമാര്‍ക്കും മറ്റുമുള്ള ക്ഷണമായേക്കാം.
  • സോഷ്യൽ മീഡിയാ ഡി.പി/പ്രൊഫൈല്‍ എന്നിവ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റ് ചെയ്യുക. ഫോണ്‍ നമ്പര്‍, ഇ-മെയിൽ വിലാസം, തുടങ്ങിയവ പ്രൊഫൈലിൽ ചേര്‍ക്കാതിരിക്കുക.
  • സമൂഹമാധ്യമങ്ങളില്‍ വരുന്ന എല്ലാ കാര്യങ്ങളും സത്യം ആവണമെന്നില്ല. ടെക്നോളജി വളർന്ന ഇക്കാലത്ത് നമ്മെ വിശ്വസിപ്പിക്കുന്ന തരത്തില്‍ വ്യാജവാർത്തകൾ തയ്യാറാക്കുന്നത് എളുപ്പമാണ്. അതുകൊണ്ടുതന്നെ കണ്‍ മുന്നില്‍ വരുന്നവ സത്യമാണോയെന്ന് ആധികാരിക കേന്ദ്രങ്ങളില്‍ നിന്ന് ഉറപ്പുവരുത്തണം.
  • നമുക്ക് ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാ നുള്ളതല്ല. സത്യമാണെന്ന് ഉറപ്പുള്ളതും അത്യാവശ്യമായതും മാത്രമേ കൈമാറാവൂ. വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
  • പണമോ സഹായമോ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങൾ കൃത്യമായി ഉറപ്പുവരുത്തി മാത്രം പ്രതികരിക്കുക.
  • ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ പിൻ ഒരിക്കലും കെെമാറരുത്.
  • ATM കൗണ്ടറുകള്‍ വഴി ഇടപാടുകൾ സ്വയം ചെയ്യാൻ പഠിക്കണം.
  • ബാങ്ക് കാര്‍ഡ് നഷ്ടപ്പെട്ടാൽ ഒരു മണിക്കൂറിനകം തന്നെ ബാങ്കിനെ അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക.
  • നിങ്ങളുടെ ഫോണിലേക്ക് വരുന്ന OTP ഒരിക്കലും മറ്റൊരാളുമായി പങ്കുവെക്കരുത്.
  • എല്ലാ ആവശ്യങ്ങള്‍ക്കുമായി ഒരു പാസ്‍വേ‍ഡ് എന്നത് നല്ല രീതിയല്ല. മറ്റൊരാള്‍ക്ക് ഊഹിക്കാവുന്ന വാക്കുകളോ, ബന്ധുക്കളുടെ പേരുകളോ സ്വന്തം ജനനത്തീയതിയോ സുരക്ഷിത പാസ്‍വേഡ് അല്ല.
  • പാസ്‍വേഡ് കൂടെക്കൂടെ മാറ്റിക്കൊണ്ടിരിക്കുകയും കൃത്യമായി ഓര്‍ത്തിരിക്കുകയും വേണം.
  • വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ വിലാസം കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
  • ഇ-മെയിലിലൂടെയോ വാട്സ്ആപ്പിലൂടെയോ ലഭിക്കുന്ന ലിങ്കുകള്‍ തെറ്റായ വെബ്സൈറ്റുകളിലേക്ക് നമ്മെ നയിക്കുന്നതാവാം. നിങ്ങളുടെ ദെെനം ദിന ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമെന്ന് തോന്നുന്ന കാര്യങ്ങളാണെങ്കില്‍ മാത്രം ഇത്തരം ലിങ്കുകള്‍ തുറക്കുക.
  • മറ്റുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നതും, ഇടപാടുകള്‍ നടത്തുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റവാളികള്‍‍ വളരെ വേഗം പിടിക്കപ്പെടുമെന്നും ശിക്ഷാ സാധ്യത ഉറപ്പെന്നും മനസ്സിലാക്കുക.

ഓണ്‍ലൈൻ ഗെയിമുകള്‍ പൊതുവേ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇതു മാത്രമല്ല താഴെ പറയുന്ന പ്രശ്നങ്ങളും ഇവയ്ക്കുണ്ട്.

  • വിലാസം, മൊബൈൽ നമ്പര്‍ തുടങ്ങിവ ദുരപയോഗം ചെയ്തേക്കാം.
  • ബാങ്ക് അക്കൗണ്ട് നമ്പരുകള്‍ ശേഖരിച്ച് നേരിട്ട് പണമിടപാട് നടത്തുന്ന തിലൂടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് പാസ്‍കോഡുകള്‍ കെെക്കലാക്കിയേക്കാം.
  • കുട്ടി എന്ന് പരിചയപ്പെടുത്തി ഓണ്‍ലൈൻ ഗെയിമുകള്‍ കളിക്കാനെ ത്തുന്നവര്‍‍ മുതിര്‍ന്നവരോ ക്രിമിനലോ ആവാം. ഇത്തരക്കാര്‍ കുട്ടിയുമാ യി പോയിന്റുകള്‍ പങ്കുവെക്കുകയും, തോൽക്കുമ്പോള്‍ സമാശ്വസിപ്പി ക്കുകയും, കളിക്കാനുള്ള പുതിയ ടിപ്പുകള്‍ പറഞ്ഞു കൊടുക്കുകുയും ചെയ്ത് കുട്ടിയുമായി മാനസിക അടുപ്പം സ്ഥാപിച്ച് ചതിച്ചേക്കാം.
  • ഓണ്‍ലെെനിനും പുറത്തേക്ക് ഇത്തരം ബന്ധം വളരുന്നതിനും പലവിധ ത്തിലുള്ള ചൂഷണത്തിനും ഇത് കാരണമായേക്കാം.
  • ഓണ്‍ലൈൻ ഗെയിമുകള്‍ പലതും വീഡിയോ ക്യാമറ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യപ്പെടുന്നതും ചാറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാൻ നിര്‍ദ്ദേശി ക്കുന്നതുമാകാം. അസാന്‍മാര്‍ഗികമായ ആവശ്യങ്ങളാവും പലപ്പോഴും ഉണ്ടാവുക. അപകട സാധ്യതകള്‍ കുട്ടിയെ പറഞ്ഞ് മനസിലാക്കുക.

  • സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റ് വെെഫെെ, ബ്ലൂടൂത്ത് എന്നിവ ആവശ്യ ത്തിനുമാത്രം ഓണ്‍ചെയ്യുക. സര്‍വീസ്, റിപ്പയറിംഗ് എന്നിവയ്ക്ക് വിശ്വ സ്തരെ മാത്രം ഏല്‍പ്പിക്കുക.
  • മൊബെെല്‍ ഹോട്ട്സ്പോട്ട് പാസ്‍വേഡ് നല്‍കി സുരക്ഷിതമാക്കുക.
  • സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ലഭിക്കുന്ന സോഫ്റ്റ്‍വെയറുകള്‍ ഇൻസ്റ്റാള്‍ ചെയ്യാതിരിക്കുക.
  • ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സാപ്പ് വെബ് തുടങ്ങിയവ ആവശ്യം കഴി ഞ്ഞാലുടന്‍ ലോഗൗട്ട് ചെയ്യുന്നത് നന്നായിരിക്കും.
  • അപരിചിതമായ നമ്പരുകളിൽനിന്ന് തുടര്‍ച്ചയായ മിസ്‍കോളുകള്‍ വരുന്നുവെങ്കില്‍‍ സെെബര്‍ പോലീസ് സഹായം തേടുക.
  • അനുവാദമില്ലാതെ നിങ്ങളുടെ/കുട്ടിയുടെ ഫോട്ടോ എടുക്കുന്നതായി ശ്രദ്ധയിൽപെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കുക.
  • കുറ്റകൃത്യങ്ങള്‍ അധികൃതരെ അറിയിക്കാം
  • സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.
  • https://cybercrime.gov.in എന്ന വെബ്സൈറ്റിലും സൈബർ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം.
  • സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ഓൺലൈൻ അധിഷ്ഠിത പീഡനങ്ങളുടെ പരാതി പരിഹാരത്തിനുള്ള ഇമെയിൽ സംവിധാനമാണ് aparajitha.pol@kerala.gov.in

Previous post പ്രോംപ്‍റ്റ് എഞ്ചിനിയറിംഗ് പുതുതൊഴില്‍ മേഖല